ഓൾഡ് ഈസ് ഗോൾഡ്; ഓണാഘോഷം സ്നേഹതീരം അന്തേവാസികൾക്കൊപ്പം
കൊയിലാണ്ടി: പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഓൾഡ് ഈസ് ഗോൾഡ്ിൻ്റെ ഓണാഘോഷം കാപ്പാട് സ്നേഹതീരം അന്തേവാസികൾക്കൊപ്പം.. സന്തോഷത്തിൻ്റെയും ആഹ്ളാദത്തിൻ്റെയും അനുഭവം പകർന്ന് നൽകിയാണ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഓൾഡ് ഈസ് ഗോൾഡ് മികച്ച മാതൃകയായത്. സ്നേഹതീരം ഓഡിറ്റോറിയത്തിൽ മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ അന്തേവാസികളെ കൂട്ടി പിടിച്ച് മാജിക് അവതരിപ്പിച്ച് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ബാബു കുന്നത്തറ അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി ആർട്സ് കോളജ് സാരഥിയായിരുന്ന പി.വി. രാജു, കെ.ടി. സദാനന്ദൻ എന്നിവരെ വേദിയിൽ ആദരിച്ചു. സബിത സ്വാഗതവും പി.കെ. സതീഷ് നന്ദിയും പറഞ്ഞു. തുടർന്ന് അഷ്റഫ് നാറാത്തിൻ്റെ നേതൃത്വത്തിൽ ടീം ആർട്ടിസ്റ്റ് വേദിയുടെ ഗാനവിരുന്ന്, എയ്ഞ്ചൽ നൃത്ത വിദ്യാലയം വിദ്യാർഥികളുടെ ദൃശ്യവിസ്മയം, അന്തേവാസികൾക്കൊപ്പം ഓണസദ്യ എന്നിവ നടന്നു.
