KOYILANDY DIARY.COM

The Perfect News Portal

‘പഴമയും പുതുമയും തലമുറ സംഗമം’ സംഘടിപ്പിച്ചു

കൊയിലാണ്ടി: വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സി ഡി എസ്‌  ആഭിമുഖ്യത്തിൽ ‘പഴമയും പുതുമയും തലമുറ സംഗമം’ സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. സി ഡി എസ്‌ ചെയർപേഴ്സൺ ടി കെ പ്രനീത അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ പി. വേണു, ബേബി സുന്ദർ രാജ്, ഗീത കാരോൽ, ബിന്ദു മുതിരക്കണ്ടം എന്നിവർ സംസാരിച്ചു.
തുടർന്ന് വയോജന സമൂഹം ഇന്നലെ, ഇന്ന്, നാളെ, വയോജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ, പരിഹാരങ്ങൾ എന്ന വിഷയത്തിൽ കെ. ടി. രാധാകൃഷ്ണൻ, വയോജനക്ഷേമത്തിൽ യുവജനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ സ്വാതി, വയോജനക്ഷേമത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ പി. വേണു, കുടുംബശ്രീയും വയോജന ക്ഷേമ പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ ടി. കെ. പ്രനീത, എന്നിവർ ക്ലാസെടുത്തു. റോഷ്ണി നന്ദി പറഞ്ഞു. 
Share news