KOYILANDY DIARY.COM

The Perfect News Portal

പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കായി ഓയിസ്ക്ക പ്രണാമമർപ്പിച്ചു

കൊയിലാണ്ടി: പ്രകൃതിദുരന്തത്തിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങളുടെ ഓർമകൾക്ക് മുമ്പിൽ കൊയിലാണ്ടി ഓയിസ്കയുടെ നേതൃത്വത്തിൽ പ്രണാമമർപ്പിച്ചു. സമൂഹത്തിലെ വിവിധ സംഘടനകളും വ്യക്തികളും സ്റ്റേഡിയം ബിൽഡിംഗിലെ ഗാന്ധി പ്രതിമക്ക് സമീപം ഒത്തുചേർന്നു. എല്ലാവരും മെഴുകുതിരികൾ കത്തിച്ചു അനുശോചനം രേഖപ്പെടുത്തിയും ആത്മാക്കൾക്ക് നിത്യശാന്തി നേർന്നുകൊണ്ട്  മൗനം ആചരിക്കുകയും ചെയ്തു. 
.
പരിപാടിക്ക് ഒയിസ്ക ഭാരവാഹികളായ രാമദാസ് മാസ്റ്റർ, വി പി. സുകുമാരൻ, ബാബുരാജ് ചിത്രാലയം, അഡ്വ. പ്രവീൺ കുമാർ, അഡ്വ. വി. ടി. അബ്ദുറഹിമാൻ, ബാലൻ അമ്പാടി ഗോപാലകൃഷ്ണൻ, സുരേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
Share news