വാഹനത്തിൽ നിന്നും റോഡിലേക്ക് ഒഴുകിയ ഓയിൽ നീക്കം ചെയ്തു
കൊയിലാണ്ടി: വാഹനത്തിൽ നിന്നും റോഡിലേക്ക് ഒഴുകിയ ഓയിൽ നീക്കം ചെയ്തു. ചേമഞ്ചേരി ബൈപ്പാസ് റോഡിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നുമാണ് ഓയിൽ ലീക്കായത്. ഇത് വാഹനം തെന്നി മാറാൻ സാധ്യത ഉള്ളതിനാലും അപകട സാധ്യതയും കണക്കിലെടുത്ത് കൊയിലാണ്ടി അഗ്നരക്ഷാ സേന സംഭവസ്ഥലത്തെത്തി ഓയിലുള്ള സ്ഥലങ്ങല്‍ വെള്ളം പമ്പ് ചെയ്തു വൃത്തിയാക്കുകയായിരുന്നു. SFRO അനൂപ് ബി കെ യുടെ നേതൃത്വത്തിൽ FRO മാരായ സിജിത്ത് സി, സാരംഗ്, നിതിൻ രാജ്, ഹോം ഗാർഡ് ഓം പ്രകാശ്, രാജേഷ് കെ പി എന്നിവർ പങ്കെടുത്തു.



