KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ദേശീയപാതയിൽ വാഹനത്തിൽ നിന്നും ഓയിൽ ലീക്കായി

കൊയിലാണ്ടി: കൊയിലാണ്ടി ദേശീയപാതയിൽ പതിനാലാം മൈൽസിൽ വാഹനത്തിൽ നിന്നും ഓയിൽ ലീക്ക് ആയത് അപകട ഭീഷണിയായി. പല വാഹനങ്ങളും അപകടത്തിൽപ്പെടാതെ രക്ഷപ്പെടുകയായിരുന്നു. വൈകീട്ട് 7 മണിയോടുകൂടിയാണ് ഓയിൽ ലീക്കായത്.
.
.
 വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിൽ നിന്നും അഗ്നിരക്ഷാസേന എത്തി റോഡിൽ പരന്ന ഓയിൽ വെള്ളം ഉപയോഗിച്ച് നീക്കം ചെയ്തു. Sfro ഷിജി ഐ യുടെ നേതൃത്വത്തിൽ FRO മാരായ ലതീഷ് നടുക്കണ്ടി, സാരംഗ്,
നിധിൻരാജ് ഇ, ഹോം ഗാർഡ്മാരായ രാജേഷ് കെ പി, സുധീഷ് എന്നിവർ നേതൃത്വം നൽകി.
Share news