ഒക്ടോബർ 15 നഗരസഭ വികസന സദസ്: സംഘാടകസമിതിയായി

.
കൊയിലാണ്ടി: ഒക്ടോബർ 15ന് കൊയിലാണ്ടി നഗരസഭ സംഘടിപ്പിക്കുന്ന വികസന സദസ്സിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. ടൗൺ ഹാളിൽ നടന്ന യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി പ്രദീപ്. എസ് (KAS), വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത് മാസ്റ്റർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ C പ്രജില, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ നിജില പറവക്കൊടി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ K ഷിജു മാസ്റ്റർ, ക്ളീൻ സിറ്റി മാനേജർ K C രാജീവൻ എന്നിവർ സംസാരിച്ചു.

പരിപാടി വിജയിപ്പിക്കുന്നതിന് നഗരസഭ സെക്രട്ടറി (കൺവീനർ), സുധ കിഴക്കെപ്പാട്ട് (ചെയർപേഴ്സൺ) എന്നിവർ ഭാരവാഹികളായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.

.
