KOYILANDY DIARY.COM

The Perfect News Portal

വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ കത്തിച്ച സംഭവത്തിൽ പരാതി നൽകിയതിൻെറ വിരോധം; പരാതിക്കാരനെ മാരകായുധങ്ങളുമായി ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ

എലത്തൂർ: സ്കൂട്ടർ കത്തിച്ച സംഭവത്തിൽ പരാതി നൽകിയതിൻെറ വിരോധം, പരാതിക്കാരനെ മാരകായുധങ്ങളുമായി ഭീഷണിപ്പെടുത്തി മർദ്ദിച്ചയാൾ പോലീസ് പിടിയിൽ. അഞ്ചുവർഷങ്ങൾക്ക് മുമ്പ് പുതിയങ്ങാടി പാലക്കട സൂര്യൻകണ്ടിപറമ്പ് വിനോദിൻ്റെ മകൻ അവിനാഷ് എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി അമ്മയുടെ സ്കൂട്ടർ കത്തിച്ച സംഭവത്തിൽ പോലീസിൽ പരാതി നൽകി.
പരാതി നൽകിയതിലുള്ള വിരോധംവെച്ച് കഴിഞ്ഞമാസം ഏഴാം തിയ്യതി രാത്രി എടക്കാട് മൈത്ര ആശുപത്രിക്ക് സമീപത്തുള്ള സുഹൃത്തിൻെറ വീട്ടിൽ പോയി വരുകയായിരുന്ന പരാതിക്കാരനെ രാത്രി 12.30 മണി സമയത്ത് കോഴിക്കോട് വെസ്റ്റ്ഹിൽ എഞ്ചിനീയറിംഗ് കോളേജിന് സമീപം പെരുമ്പിൽപാടം മുരുകേശൻ്റെ മകൻ മണികണ്ഠൻ (24) എന്നയാളും കൂട്ടാളികളും മാരകയാധുമായി വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൈക്കും, തലക്കും കണ്ണിനും പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു.
പരിക്കുപറ്റിയ അവിനാഷ് കോഴിക്കോട് ബീച്ച് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സതേടിയിരുന്നു. സംഭവത്തിൽ അവിനാഷിൻെറ പരാതിയിൽ  എലത്തുർ ക്രൈം. 647/24 U/s. 351(3), 126 (2), 118 (2) r/w 3 (5) BNS ആയി രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തിവരവെ ഇന്ന് പുതിയങ്ങാടി കുണ്ടുപറമ്പ് റോഡിൽ വെച്ചാണ് പ്രതി മണികണ്ഠനെ സാഹസികമായി പിടികൂടിയത്.  പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കോടതി മുമ്പാകെ ഹാജരാക്കും.
Share news