KOYILANDY DIARY.COM

The Perfect News Portal

നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഒ. മാധവന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഒ. മാധവന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നാടക രചന സംവിധാന വിഭാഗത്തില്‍ സൂര്യകൃഷ്ണമൂര്‍ത്തിയും മികച്ച അഭിനേത്രി വിഭാഗത്തില്‍ കെ.പി.എ.സി ലീലയേയും തിരഞ്ഞെടുത്തു. ജൂറി ചെയര്‍മാന്‍ ചലചിത്ര താരം ദേവന്‍ ശ്രീനിവാസന്‍, ചലചിത്ര നാടക പ്രവര്‍ത്തക സജിത മഠത്തില്‍, ചലചിത്ര നാടക പ്രവര്‍ത്തകന്‍ ഇ.എ രാജേന്ദ്രന്‍ ഉള്‍പ്പെടുന്ന ജൂറിയാണ് അവാര്‍ഡിനര്‍ഹരായവരെ തെരഞ്ഞെടുത്തത്.

 

ഓഗസ്റ്റ് 19ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിലാണ് അവാര്‍ഡ് ദാന ചടങ്ങ്. പ്രശസ്ത നാടക കുടുംബത്തിലെ അംഗവും ദേശീയ പുരസ്‌ക്കാര ജേതാവുമായ നടി ഉര്‍വശി പുരസ്‌കാര സമര്‍പ്പണം നടത്തും. ഒ. മാധവന്‍ രൂപം നല്‍കിയ കാളിദാസ കലാ കേന്ദ്രത്തിന്റെ 61-ാമത് നാടകം ശാകുന്തളത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ തിരിതെളിക്കുമെന്ന് ഒ. മാധവന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ. വരദരാജന്‍, ജനറല്‍ സെക്രട്ടറി എം. മുകേഷ് എം.എല്‍.എ, സൗണ്ടേഷന്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ സന്ധ്യാ രാജേന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

Share news