KOYILANDY DIARY.COM

The Perfect News Portal

ഒ.കെ. സുരേഷിൻ്റെ സംയോജിത പച്ചക്കറി കൃഷി വിളവെടുത്തു

നടുവത്തൂർ: സിവിൽ പോലീസ് ഓഫീസറും കർഷകനുമായ ഒ.കെ. സുരേഷിൻ്റെ സംയോജിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി. ഒറോക്കുന്ന് മലയിൽ ആശ്രമം ഹൈസ്കൂളിനടുത്ത് കാട് മൂടി കാട്ടുമൃഗങ്ങളുടെ വിഹാര കേന്ദ്രമായിരുന്ന ഒരേക്കർ സ്ഥലമാണ് കാട് വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കിയത്. വയനാടൻ കൃഷി രീതികളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ പ്രതികൂല സാഹചര്യങ്ങളോടും കാട്ടുമൃഗങ്ങളോടും പടവെട്ടി വിജയം കൊയ്യാൻ ഒ.കെ സുരേഷിന് കഴിഞ്ഞു.
കുടുംബത്തിന്റെ മുഴുവൻ സമയ പിന്തുണയോടു കൂടിയാണ് സുരേഷിന് ഈ വിജയം കൈവരിക്കാൻ കഴിഞ്ഞത്. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമ്മല, കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, കീഴരിയൂർ കൃഷി ഓഫീസർ അശ്വതി ഹർഷൻ എന്നിവർ ചേർന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിത ബാബു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എം സുനിൽകുമാർ, വാർഡ് മെമ്പർമാരായ കെ സി രാജൻ, അമൽ സരാഗ, വി മോളി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രിയ  വി, സിഡിഎസ് ചെയർപേഴ്സൺ വിധുല, കെ പി ഭാസ്കരൻ, കെ എം സുരേഷ് ബാബു, അഗ്രി ബിസി അഭിരാമി, പ്രമോദ് വിയ്യൂർ, ഒ കെ സതീഷ്, ശോഭ എൻ ടി, രമാദേവി , കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, സിഡിഎസ് മെമ്പർമാർ, ആശ്രമം ഹൈസ്കൂൾ ഗെയ്ഡ്സ് വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Share news