എൻ.വൈ.സി ജില്ലാ പഠന ശിബിരം ആരംഭിച്ചു
കൊയിലാണ്ടി: നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് ജില്ലാ പഠന ശിബിരം കൊയിലാണ്ടി അകലാപ്പുഴയിൽ ആരംഭിച്ചു. പ്രസിഡണ്ട് യൂസുഫ് പുതുപ്പാടി പതാക ഉയർത്തിയതോടെയാണ് ശിഭിരം ആരംഭിച്ചത്. എസ്. അരുൺ കുമാറിൻറെ അദ്ധ്യക്ഷതയിൽ നടന്ന ജില്ലാ ജനറൽ കൗൺസിൽ യോഗം എൻ.സി.പി.ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സംവിധാനവും, ബഹുസ്വരതയും സംരക്ഷിച്ച് രാജ്യത്തിൻറെ അഖണ്ഡത നിലനിർത്തുന്നതിൽ യുവാക്കൾക്ക് വലിയ പങ്ക് നിർവ്വഹിക്കാനുണ്ടെന്ന് അദ്ധേഹം പറഞ്ഞു.
.

.
സി.ജൂലേഷ്, എം.പി.ഷിജിത്, പി.വി. സജിത്ത്, സുഭാഷ് ചന്ദ്രൻ, മൂനീർ വട്ടക്കണ്ടി, യാസിർ വി. പി., സുജിത് തിരുവണ്ണൂർ, ശ്രീജിത് വള്ളിൽ, ശ്രീലജ പുതിയേടുത്ത്, ബിനീഷ് പി.കെ, അനുപമ പി.എം. ബി,സി. സുദേവ്, സതീഷ് സി.പി. തുടങ്ങിയവർ പ്രസംഗിച്ചു.
