കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നഴ്സുമാർ പ്രതിഷേധിച്ചു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നഴ്സുമാർ പ്രതിഷേധിച്ചു. വനിത നഴ്സിങ് ഓഫീസർക്ക് അന്തേവാസിയുടെ ക്രൂരമർദനമേറ്റ സംഭവത്തിലാണ് പ്രതിഷേധം. കേരള ഗവ. നഴ്സസ് അസോസിയേഷൻ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി പി പ്രജിത്ത് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷീജ, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ പി വിനീത്, പി വി അരുൺകുമാർ, എം ആർ പുഷ്പലത, ജില്ലാ ട്രഷറർ പി റെജിന, ഏരിയാ സെക്രട്ടറി ശരത്ത് ചന്ദ്രൻ, അഭിൽ രാജ് എന്നിവർ സംസാരിച്ചു.
