നീറ്റില്‍ റീ ടെസ്റ്റ് നടത്തുമെന്ന് എന്‍ടിഎ; എന്‍ടിഎയുടെ നിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ചു

നീറ്റില്‍ റീ ടെസ്റ്റ് നടത്തുമെന്ന എന്‍ടിഎയുടെ നിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ചു. ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്കാണ് റീ ടെസ്റ്റ് നടത്തുക. ഈ മാസം 23നാകും പരീക്ഷ. 30ന് ഫലം പ്രഖ്യാപിക്കും. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തിയ നീറ്റ് പരീക്ഷയിൽ ആരോപിക്കപ്പെട്ട ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടയുടനെ അന്വേഷണവും ശക്തമായ നടപടികളും ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്കും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയ്ക്കും കത്തയച്ചിട്ടുണ്ടെന്നു മന്ത്രി ഡോ. ആർ ബിന്ദു നിയമസഭയിൽ പറഞ്ഞു.

കേരളത്തിലെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്ക് സംസ്ഥാനത്താദ്യമായി കമ്പ്യൂട്ടർ അധിഷ്ഠിതമായി 79044 പേർ എഴുതിയ ‘കീം’ പ്രവേശന പരീക്ഷ പരാതികളില്ലാതെ നടത്താൻ കഴിഞ്ഞുവെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചിരുന്നു.

