പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വായന ദിനാചരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വായന ദിനാചരണം സംഘടിപ്പിച്ചു. ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപികയും മുൻ പ്രിൻസിപ്പാളും സാമൂഹ്യ പ്രവർത്തകയുമായ പി രാജലക്ഷ്മിയെ ലെജന വി എൽ ഷാൾ അണിയിച്ച് ആദരിച്ചു. രാജലക്ഷ്മി ടീച്ചർ വിദ്യാർത്ഥികൾക്കായി വായനാദിന സന്ദേശം നൽകി.
.

.
എൻഎസ്എസ് പ്രോഗ്രാം ഓഫീസറായ ടി സി പ്രവീണ, വി എൽ ലെജിന, മിഥുൻ മോഹൻ സി, എസ്.ആർ ജയ്കിഷ്, വി എം രോഷ്ന, പി ഹരി വിദ്യാർത്ഥികളും എൻഎസ്എസ് വളണ്ടിയർമാരുമായ ആര്യ എം ബി, ആയിഷ ഫൈഹ സെമീർ, ലക്ഷ്മി, ചന്ദന, അഭിനന്ദ എന്നിവർ പങ്കെടുത്തു.
