എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം പേരാമ്പ്രയിൽ

പേരാമ്പ്ര: എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സെപ്തംബർ 23നും 24നും പേരാമ്പ്ര ടൗൺഹാളിൽ നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി പി. രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ പി ബാബു അധ്യക്ഷത വഹിച്ചു.

യൂണിയൻ ജില്ലാ പ്രസിഡണ്ട് എം ലക്ഷ്മി, സംസ്ഥാന കമ്മിറ്റി അംഗം കെ പി. ചന്ദ്രി, ജില്ലാ ട്രഷറർ കെ വി. കുഞ്ഞിക്കണ്ണൻ, എം കുഞ്ഞമ്മത്, പഞ്ചായത്ത് പ്രസിഡണ്ട് വി. കെ. പ്രമോദ്, കെ. സുനിൽ, എം. വിശ്വൻ, എൻ. എം. ദാമോദരൻ, പി. പ്രസന്ന, കെ. ജി. ബിനുരാജ് എന്നിവർ സംസാരിച്ചു. 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

ഭാരവാഹികൾ: കെ. കുഞ്ഞമ്മത് (ചെയർമാൻ), എ. കെ. ബാലൻ, എസ് കെ സജീഷ്, എം കുഞ്ഞമ്മത് (വൈസ് ചെയർമാൻമാർ), ടി. പി. കുഞ്ഞനന്തൻ (ജനറൽ സെക്രട്ടറി), കെ. സുനിൽ, എം. വിശ്വൻ, എൻ. എം. ദാമോദരൻ, പി. പ്രസന്ന, വി. കെ. അമർഷാഹി (സെക്രട്ടറിമാർ), എൻ. പി. ബാബു (ട്രഷറർ). ഏരിയാ സെക്രട്ടറി ടി. പി. കുഞ്ഞനന്തൻ സ്വാഗതവും പ്രസിഡന്റ് ഇ. ശ്രീജയ നന്ദിയും പറഞ്ഞു
