KOYILANDY DIARY.COM

The Perfect News Portal

ഇനി പണം ഗൂഗിൾപേയില്‍ നിന്ന് ഫോൺപേയിലേക്ക്; ഡിജിറ്റൽ വാലറ്റ് നിയമങ്ങളിൽ മാറ്റവുമായി ആർബിഐ

ഇനി പണം ഗൂഗിൾപേയില്‍ നിന്ന് ഫോൺപേയിലേക്ക്. ഡിജിറ്റൽ വാലറ്റ് നിയമങ്ങളിൽ മാറ്റവുമായി ആർബിഐ. നിലവിൽ യുപിഐ പേയ്‌മെന്റുകൾ പ്രധാനമായും ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് ഉപയോഗിച്ചിരുന്നത്. ഡിജിറ്റൽ വാലറ്റുകൾ പ്രധാനമായും അതത് കമ്പനിയുടെ യുപിഐ ആപ്പുകളുമായി മാത്രമേ ബന്ധിപ്പിക്കാൻ കഴിയൂ എന്നതായിരുന്നു നിയമം. ഉദാഹരണത്തിന് പേടിഎം വാലറ്റിലേക്ക് പണം അയക്കണമെങ്കിൽ പേടിഎം ആപ്പ് തന്നെ ഉപയോഗിക്കണമായിരുന്നു.

പുതിയ നിർദ്ദേശമനുസരിച്ച് ഏത് ഡിജിറ്റൽ വാലറ്റും ഏത് യുപിഐ ആപ്പിലും ബന്ധിപ്പിക്കാൻ സാധിക്കും. അതായത് ഗൂഗിൾ പേ വാലറ്റിലേക്ക് പേടിഎം ആപ്പ് വഴി പണം അയക്കാം, അല്ലെങ്കിൽ ഫോൺപേ വാലറ്റിലേക്ക് ഗൂഗിൾ പേ ആപ്പ് വഴി പണം അയക്കാം. ഡിജിറ്റൽ വാലറ്റ് അഥവാ ഇ-വാലറ്റ് എന്നത് ഉപയോക്താക്കളുടെ ഫോണിലോ, കമ്പ്യൂട്ടറിലോ സൂക്ഷിക്കുന്ന ഒരു വിർച്വൽ വാലറ്റാണ്. ഇതിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ, ലോയൽറ്റി പോയിന്റുകൾ തുടങ്ങിയവ സുരക്ഷിതമായി സൂക്ഷിക്കാം.

 

സുഹൃത്തുക്കൾക്കും മറ്റും പണമയച്ചു നൽകാനുപയോഗിക്കുന്ന യുപിഐ അടിസ്ഥാനമായുള്ള ഗൂഗിൾപേയില്‍നിന്നും വ്യത്യസ്തമായി കോൺടാക്ട്​ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ്പാണിത്. ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോൺടാക്റ്റ്ലെസ് പേമെന്റുകളാണ് അനുവദിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ പുതിയ നിർദ്ദേശം ഡിജിറ്റൽ പേയ്‌മെന്റുകൾ ഇനി മുതൽ കൂടുതൽ എളുപ്പമാകും.

Advertisements

 

Share news