കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു

കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ മെഡിക്കൽ കോളജ് മായനാട് സ്വദേശി അനസിനെ (31) നെ ആണ് ഡി സി പി അരുൺ കെ പവിത്രൻറെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളജ് ACP ഉമേഷിൻറെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജിജീഷും സംഘവും ചേർന്ന് പൂവാട്ടുപറമ്പിൽ നിന്നും പിടികൂടിയത്.

ഇയാൾക്കെതിരെ മെഡിക്കൽ കോളജ്, നടക്കാവ്, താമരശ്ശേരി തുടങ്ങിയ സ്റ്റേഷനുകളിൽ അടിപിടി, പിടിച്ചു പറി, മയക്കുമരുന്ന് മുതലായ കേസുകൾ ഉണ്ട്. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് അനസിനെ പിടികൂടിയത്.
ഗുണ്ടകൾക്കെതിരെ ജില്ലാ പോലീസ് കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. കാപ്പാ നിയമം ലംഘിച്ചതിന് ഈയിടെ അഞ്ചോളം പേരെ അറസ്റ്റ് ചെയ്യുകയുണ്ടായി.

കൂടാതെ ഗുണ്ടാ പ്രവർത്തനത്തിലേർപ്പെടുന്നവർക്കെതിരെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ കേസുകളിൽ ഉൾപ്പെടുന്നവരെ നാടുകടത്തലടക്കം കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. മെഡിക്കൽ കോളജ് സബ്ബ് ഇൻസ്പെക്ടർ അരുൺ, സിറ്റിക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം, മെഡിക്കൽ കോളജ് സ്റ്റേഷൻ CPO രഞ്ചു പരിയങ്ങാട് എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
