KOYILANDY DIARY

The Perfect News Portal

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു

തൃശൂർ: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. വിയ്യൂർ അതി സുരക്ഷാ ജയിൽ പരിസരത്തു നിന്നുമാണ്‌ ഇയാൾ ഓടി രക്ഷപ്പെട്ടത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് തമിഴ്നാട് ആലങ്കുളം സ്വദേശി ബാലമുരുകൻ. തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. തമിഴ്നാട്ടിലെ പെരിയ കോടതിയിൽ ഹാജരാക്കി തിരികെ  ജയിലിലേക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം.

പോലീസിനെ വെട്ടിച്ച്  ജയിൽ പരിസരത്തു നിന്നും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ജയിലിന് മുമ്പിലെത്തിയതോടെ പൊലീസുകാര്‍ ബാലമുരുകന്‍റെ കയ്യിലെ വിലങ്ങ് ഊരി. ഉടൻ  ഇയാള്‍ വാനിന്‍റെ ഇടതുവശത്തെ ഗ്ലാസ് ഡോര്‍ തുറന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം ബാലമുരുകന് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും, കണ്ടെത്താനായില്ല. ബനിയനും മുണ്ടും ആണ് രക്ഷപ്പെടുമ്പോൾ ധരിച്ചിരുന്നത്. ബാലമുരുകനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെങ്കിലും ഇയാൾ കേരളം കടന്നെന്നാണ് സൂചന.