ബിഎല്‍ഒമാരുടെ ജോലിഭാരം കുറയ്ക്കാൻ നടപടി സ്വീകരിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നോട്ടീസ്
.
എസ്‌ഐആർ നടപടികളുടെ ഭാഗമായി രാജ്യത്തെ ബിഎൽഒമാർക്കുണ്ടാകുന്ന മാനസിക സമ്മര്‍ദം ലഘൂകരിക്കാൻ നടപടിയെടുക്കണമെന്ന് സുപ്രീം കോടതി. ജോലിഭാരം കുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് നൽകി. ബിഎല്‍ഒമാര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ബിഎല്‍ഒമാര്‍ക്ക് സുരക്ഷ നല്‍കിയില്ലെങ്കില്‍ ഗുരുതര പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബംഗാളിന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി.




