KOYILANDY DIARY.COM

The Perfect News Portal

തദ്ദേശ തെരഞ്ഞെടുപ്പിൽ നാമ നിർദ്ദേശ പത്രിക സമർപ്പിക്ക‌ല്‍ ഇന്ന് അവസാനിക്കും

തദ്ദേശ തെരഞ്ഞെടുപ്പിൽ നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നതിൻ്റെ അവസാന ദിനമാണ് ഇന്ന്. വൈകിട്ട് 5 മണി വരെയാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം. സമർപ്പിക്കുന്ന നാമ നിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. ഈ മാസം 24 നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. അപ്പോഴായിരിക്കും മത്സര രംഗത്ത് എത്ര സ്ഥാനാർത്ഥികൾ എന്നതിൽ വ്യക്തമായ ചിത്രം തെളിയുക.

2020 ലെ തിരഞ്ഞെടുപ്പിൽ ആകെ 1,16,969 പേരാണ് നാമനിർദേശ പത്രിക നൽകിയിരുന്നത്. എന്നാൽ 74,835 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. രണ്ട് ഘട്ടമായാണ് സംസ്ഥാത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഡിസംബർ ഒൻപതിനും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഡിസംബർ 11-നുമാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 13-നാണ് വോട്ടെണ്ണൽ.

തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേരുള്ള 21 വയസ്സു തികഞ്ഞവർക്ക് ആ തദ്ദേശ സ്ഥാപനത്തിലെ ഏതു വാർഡിലേക്കും പത്രിക സമർപ്പിക്കാം. നാമനിർദേശം ചെയ്യുന്നയാൾ ആ വാർഡിലെ വോട്ടറായിരിക്കണം. പട്ടിക വിഭാഗ സംവരണ വാർഡിൽ മത്സരിക്കുന്നവർ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്ഥാപന ജീവനക്കാർക്കു മത്സരിക്കാൻ അർഹതയില്ല. അങ്കണവാടി ജീവനക്കാർക്കും ആശാ വർക്കർമാർക്കും കുടുംബശ്രീ സിഡിഎസ് അധ്യക്ഷന്മാക്കും സ്ഥാനാർഥികളാകാൻ തടസ്സമില്ല. സാക്ഷരത പ്രേരക്മാർ പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാൻ പാടുള്ളൂ.

Advertisements
Share news