KOYILANDY DIARY.COM

The Perfect News Portal

നൊച്ചാട്, അരിക്കുളം വില്ലേജുകൾ വിഭജിക്കണം: കെ ആർ ഡി എസ് എ

.
കൊയിലാണ്ടി: റവന്യൂ ഓഫീസുകളിലെ വർദ്ധിച്ചുവരുന്ന തിരക്കുകൾ കണക്കിലെടുത്ത് അരിക്കുളം, നൊച്ചാട് വില്ലേജുകൾ ജനസംഖ്യാനുപാതികമായി വിഭജിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം സർക്കാറിനോട്  പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
.
.
റവന്യൂ വകുപ്പിലെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ്, ഓഫീസ് അറ്റൻഡഡ് തുടങ്ങിയ തസ്തികകളുടെ പ്രമോഷൻ ക്വാട്ട വർദ്ധിപ്പിക്കുകയോ അപ്ഗ്രേഡ് ചെയ്യുകയോ വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടി എൻ ഇ ബാലറാം മന്ദിരത്തിൽ വzച്ച് നടന്ന സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം ടി അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. പി പി അഖിൽ അധ്യക്ഷം വഹിച്ചു. രതീഷ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
.
ജോയിൻറ് കൗൺസിൽ മേഖലാ സെക്രട്ടറി മേഘനാഥ് കെ കെ, സുരേഷ് എം കെ, ജിഷ കുനിയിൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഷീന വി സി (പ്രസിഡണ്ട്), സുരേഷ് എം കെ (സെക്രട്ടറി), ശരത് രാജ് എഎം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
.
Share news