KOYILANDY DIARY.COM

The Perfect News Portal

ആധാറില്ലെങ്കിൽ ഇനി ടിക്കറ്റുമില്ല: മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ

ഏജന്റുമാരുടെ ക്രമക്കേടുകൾ തടയുന്നതിനും സാധാരണക്കാർക്ക് തത്കാൽ ടിക്കറ്റ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നത്തിനും പരിഷ്ക്കരണങ്ങളുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേ ജൂലൈ ഒന്നുമുതലാണ് മാറ്റങ്ങൾ കൊണ്ട് വരിക. ഓൺലൈനിലും സ്റ്റേഷനുകളിലും പരിഷ്കരണങ്ങൾ കാണാൻ കഴിയും.

ജൂലൈ ഒന്നുമുതൽ ആധാർ അംഗീകൃത ഉപയോക്താൾക്ക് മാത്രമേ ഐആർസിടിസി വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ തത്കാൽ ടിക്കറ്റുകൾ ലഭിക്കുകയുള്ളു. ജൂലൈ 15 മുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഓടിപി ഓതെന്റിക്കേഷൻ നിർബന്ധമാക്കുമെന്നും റെയിൽവേ പുറപ്പെടുവിച്ച സർകുലറിൽ പറയുന്നു. പിആർഎസ്‌ (പാസഞ്ചർ റിസർവേഷൻ സിസ്റ്റം) കൗണ്ടറുകൾ വഴിയോ അംഗീകൃത ഏജൻസികൾ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ഓടിപി വെരിഫിക്കേഷൻ നിർബന്ധമാക്കും. ഈ മാറ്റവും 15 മുതൽ നിലവിൽ വരും.

 

പുതിയ മാറ്റങ്ങൾ അനുസരിച്ച്, ഇന്ത്യൻ റെയിൽവേയുടെ അംഗീകൃത ടിക്കറ്റിംഗ് ഏജന്റുമാർക്ക് എസി, നോൺ-എസി യാത്രാ ക്ലാസുകളുടെ ബുക്കിംഗ് ആരംഭിച്ച് ആദ്യ 30 മിനിറ്റിനുള്ളിൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കില്ല. എസി ക്ലാസ്സുകാർക്ക് 10 മുതൽ 10:30 വരെയും ബുക്ക് ചെയ്യാൻ കഴിയില്ല. നോൺ എസി ക്ലാസ്സുകാർക്ക് 11 മുതൽ 11:30 വരെയും ബുക്ക് ചെയ്യാൻ കഴിയില്ല.

Advertisements
Share news