KOYILANDY DIARY

The Perfect News Portal

കേന്ദ്ര തീരുമാനം വരുംവരെ ഇരുചക്ര വാഹനങ്ങളിൽ കുട്ടികൾക്ക് പിഴയില്ല: ​മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ 12 വയസിൽ താഴെയുള്ള  കുട്ടികളെപ്പോലും മൂന്നാമത്തെ യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ലെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര തീരുമാനം വരും വരെ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനത്തില്‍ പിഴ ഈടാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

12 വയസിൽ താഴെ ഉള്ള കുട്ടിക്കും ഹെൽമെറ്റ് നിർബന്ധമാണ്. 4 വയസിനു മുകളിൽ എല്ലാ കുട്ടികളും ഹെൽമറ്റ് വെക്കണം. തിങ്കൾ  രാവിലെ എട്ട് മണി മുതൽ എ.ഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കും. ഹെൽമെറ്റ് സീറ്റ്ബെൽട്ട്, മൊബൈൽ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisements