എൻ എം വിജയൻ്റെ ആത്മഹത്യ: ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ കേസെടുത്ത് വിജിലൻസ്

.
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് യുഡിഎഫ് എംഎൽഎ ഐ സി ബാലകൃഷ്ണനെതിരെ കേസെടുത്ത് വിജിലൻസ്. കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് വിജിലൻസ് അന്വേഷണം നടത്തിയത്. നിയമന കോഴയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ.

ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് പ്രാഥമിക അന്വേഷണ പൂർത്തിയാക്കിയിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിയമനത്തിനായി കോഴ വാങ്ങിയതിൽ എംഎൽഎക്ക് പങ്കുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇപ്പോഴത്തെ ഈ വിജിലൻസ് കേസും അന്വേഷണത്തിന്റെ സംഘത്തിന്റെ കണ്ടെത്തലുകളും ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ തിരിയുന്ന കാഴ്ചയാണ് കാണാനാകുന്നത്. നിലവിലെ കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡയറക്ടർ അനുമതി നൽകിയിരുന്നു.

ഗ്രൂപ്പ് പോരിൽ വയനാട് ജില്ലയിൽ മാത്രം ഇതുവരെ പൊലിഞ്ഞത് അഞ്ച് ജീവനുകളാണ്. എൻ എം വിജയനും മകൻ ജിജേഷും കോൺഗ്രസിന്റെ ചതിയിൽ വീണത് കൊണ്ട് ജീവനൊടുക്കിയവരാണ്. മനുഷ്യജീവന് യാതൊരുവിലയും കൽപ്പിക്കാത്ത, ജീവനെടുക്കുന്ന ക്രിമിനൽ സംഘമായി മാറിയ കേരളത്തിലെ കോൺഗ്രസിന്റെ യഥാർത്ഥ മുഖം കാണിച്ച് തന്ന സംഭവമായിരുന്നു ഡിസിസി ട്രഷറർ എൻ എം വിജയന്റേയും മകൻ ജിജേഷിന്റെയും മരണം.

