KOYILANDY DIARY.COM

The Perfect News Portal

മികച്ച പരിസ്ഥിതി പ്രവർത്തനത്തിന് അംഗീകാരം നേടിയ എൻ കെ ശ്രീനിവാസന് ആദരവ് നൽകി

പുളിയഞ്ചേരി യു പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സതേൺ റയിൽവേ സ്വച്ഛത അഭിയാൻ മികച്ച പരിസ്ഥിതി പ്രവർത്തനങ്ങളുടെ അംഗീകാരത്തിന് അർഹനായ എൻ കെ ശ്രീനിവാസന് ആദരവും ഉപഹാരസമർപ്പണവും നൽകി. വാർഡ് കൗൺസിലർ ശൈലജ ടി പി ഉദ്ഘാടനം നിർവ്വഹിച്ചു. സാഹിത്യകാരൻ മോഹനൻ നടുവത്തൂർ എൻ കെ ശ്രീനിവാസന് ആദരവും ഉപഹാരസമർപ്പണവും നൽകി.
.
.
പി ടി എ വൈസ് പ്രസിഡണ്ട് ഇ ടി ബിജു അധ്യക്ഷത വഹിച്ചു. ബിജു എൻ കെ, അഖിൽ പി സി, നീതു എം, ജിൻസി എൽ ആർ, റഷീദ് പുളിയഞ്ചേരി എന്നിവർ സംസാരിച്ചു. ഇതോടപ്പം  Happy Thursday Good evening Clean green Campus എന്ന പേരിൽ ശുചിത്വ – കാർഷിക ക്യാമ്പയിൽ സംഘടിപ്പിക്കുന്നു.
ഈ അക്കാദമിക് വർഷത്തെ അഞ്ചുമാസങ്ങളിലായി ഇടവിട്ട വ്യാഴാഴ്ചകളിൽ വൈകു: ഒരു മണിക്കൂർ സമയം SSG പൊതു പ്രവർത്തകർ കർഷകർ, സന്നദ്ധസംഘടനകൾ, PTA, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെ ശുചിത്വ – കാർഷിക കോമ്പയിൻ നടക്കും.
.
.
ക്യാമ്പയിൻ്റെ ഭാഗമായി സ്കൂളിലും പരിസരത്തും ശുചിത്വം ഉറപ്പുവരുത്താനും വിഷരഹിതവും ഗുണമേന്മയുള്ളതുമായ പചക്കറികൾ ഉൽപാദിപ്പിച്ച് സ്കൂളിലേക്ക് ഉപയോഗപ്പെടുത്താനും അതുവഴി നല്ലൊരു കാർഷിക സംസ്കാരം വിദ്യാർത്ഥികളിലേക്ക് എത്തിക്കാനുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്കൂൾ പച്ചക്കറി തോട്ടത്തിൽ പപ്പായ, മുരിങ്ങ തൈകൾ നട്ടു. കാർഷിക ഉപകരണങ്ങൾ നൽകി. ബേണി കെ കെ, ഷിജി പി കെ, ജിഷ കെ,സരിത രയരോത്ത്, സുമേഷ് പി, ജിജി എൽ ആർ, നീനപ്രഭ, രശ്മിദേവി വലിയാട്ടിൽ, ഷീജ എം ഷബ്ന എസ് കെ, ഷബ്ന , രഗന്യ, ഷിംന എന്നിവർ നേതൃത്യം നൽകി.
.
Share news