കൊയിലാണ്ടിയിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ നടന്ന ഞാറ്റുവേല ചന്ത നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എ. ഇന്ദിര, ഇ.കെ.അജിത്, നിജില പറവക്കാടി, കെ. ഷിജു, കൗൺസിലർ രജീഷ് വെങ്ങളത്തുകണ്ടി, കൃഷി അസിസ്റ്റൻ്റ് രജീഷ് കുമാർ. പി.കെ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
