ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്ത ജുലായ് 2ന്

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്ത 02 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പരിസരത്ത് വെച്ച് പ്രസിഡണ്ട് സതി കിഴക്കയിൽ നിർവഹിക്കും. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല എം അദ്ധ്യക്ഷത വഹിക്കും. ഗുണനിലവാരമുള്ള നടീൽ വസ്തുക്കളും ഉൽപാദന വർദ്ധനോപാധികളും വിലക്കുറവിൽ ലഭ്യമാക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയിൽ എത്തി ആവശ്യമുള്ള ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടാതെ, കർഷകരുടെ കൈവശമുള്ള കാർഷികോൽപ്പന്നങ്ങൾ പരസ്പരം കൈമാറുന്നതിനുമുള്ള അവസരവുമുണ്ടായിരിക്കും. പന്തലായനി അഗ്രോ സർവീസ് സെന്റർ, ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്, ഗ്രാമപ്രഭ എഫ് പി ഒ എന്നീ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളും നടീൽ വസ്തുക്കളും ഞാറ്റുവേല ചന്തയിൽ ലഭ്യമാകുന്നതാണ്.
ഞാറ്റുവേല ചന്തയിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കർഷകരും പങ്കെടുക്കണമെന്നും, വിജയിപ്പിക്കണമെന്നും അറിയിക്കുന്നു.

