മിനി സ്റ്റേറ്റ് ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ച നിരഞ്ജന നിധീഷിനെ അനുമോദിച്ചു
കൊയിലാണ്ടി: സംസ്ഥാന മിനി സ്റ്റേറ്റ് ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ച നിരഞ്ജന നിധീഷിനെ ജൂബിലി ആർട്സ് & സ്പോർട്സ് ക്ലബ് അനോമോദിച്ചു. പ്രസിഡണ്ട് കലാജ് ഷിജീഷ് മൊമെന്റോ നൽകി. കൂടാതെ ജൂബിലി കുടുംബത്തിലെ മുതിർന്ന പ്രവർത്തകരായ അനിൽ കുമാർ ടി. പി, പ്രദീപ് ചെറുവലത്ത് എന്നിവർ ചേർന്ന് സ്പോർട്സ് കിറ്റ് നൽകി അനുമോദിച്ചു.



