KOYILANDY DIARY.COM

The Perfect News Portal

നിപാ വൈറസ്: സമ്പർക്ക പട്ടികയിൽ 702 പേർ; 47 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണിൽ

കോഴിക്കോട്‌: നിപാ വൈറസ്: സമ്പർക്ക പട്ടികയിൽ 702 പേർ; 47 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണിൽ. ജില്ലയിൽ നിപാ വൈറസ് സ്ഥിരീകരിച്ച മൂന്ന്‌ രോഗികളിൽനിന്നായാണ് 702 പേർ സമ്പർക്കത്തിലേർപ്പെട്ടതായി കണ്ടെത്തിയത്‌. 30ന്‌ മരണമടഞ്ഞ മരുതോങ്കര സ്വദേശി മുഹമ്മദിന്റെ സമ്പർക്ക പട്ടികയിൽ 371 പേരുണ്ട്‌.  ആയഞ്ചേരി മംഗലാട്‌  സ്വദേശി ഹാരിസിന്റെ സമ്പർക്കപട്ടികയിൽ 281 പേരാണുള്ളത്‌.

സ്വകാര്യ ആശുപത്രയിൽ വെന്റിലേറ്ററിലുള്ള കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുണ്ട്‌. നിപാ സ്ഥിരീകരിച്ചവർ ഉൾപ്പെടെ ഏഴു സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. പരിശോധനാ ഫലം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ  മൊബൈൽ ലാബ്‌ ജില്ലയിൽ സജ്ജമാക്കുന്നുണ്ട്‌.

47 വാർഡുകൾ കണ്ടെയ്‌ൻമെന്റ്‌ സോണുകൾ

Advertisements

എട്ടു പഞ്ചായത്തുകളിലെ 47 വാർഡുകളെ കണ്ടെയിൻമെന്റ്‌ സോണുകളായി പ്രഖ്യാപിച്ചു. വില്യാപ്പള്ളിയിലെ മൂന്ന്‌, നാല്‌, അഞ്ച്‌ വാർഡുകളും പുറമേരിയിലെ 13ാം വാർഡുകൾ ബുധനാഴ്‌ച കണ്ടയിൻമെന്റ് സോണായി പ്രഖാപിച്ചു. നേരത്തെ വില്യാപ്പള്ളി ആറ്‌, ഏഴ്‌ വാർഡുകളെ കണ്ടയിൻമെന്റ് സോണാക്കിയിരുന്നു.

ആയഞ്ചേരി പഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാർഡുകൾ, മരുതോങ്കരയിലെ 1,2,3,4,5,12,13,14 വാർഡുകൾ, തിരുവള്ളൂരിലെ 1,2,20 വാർഡുകൾ, കുറ്റ്യാടിയിലെ  3,4,5,6,7,8,9,10 വാർഡുകൾ, കായക്കൊടിയിലെ 5,6,7,8,9 വാർഡുകൾ, കാവിലുംപാറയിലെ 2,10,11,12,13,14,15,16 വാർഡുകൾ ചൊവ്വാഴ്‌ച തന്നെ  കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

Share news