കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ഒമ്പത് പിജി കോഴ്‌സുകൾ
 
        തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളിയിലെ സർക്കാർ മെഡിക്കൽ കോളേജിൽ ഒമ്പത് വിഷയങ്ങളിൽ പിജി കോഴ്സുകൾ ആരംഭിക്കുന്നതിന് ധന വകുപ്പ് അംഗീകാരം നൽകി. ജനറൽ മെഡിസിൻ, ജനറൽ സർജറി, അനസ്‌തേഷ്യോളജി എന്നിവയിൽ അഞ്ച് വീതവും, ഒബ്‌സ്‌ട്രെട്രിക്‌സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓർത്തോപീഡിയാട്രിക്‌സ് എന്നിവയിൽ നാലു വീതവും, ഇഎൻടി, ഓഫ്‌ത്താൽമോളജി എന്നിവയിൽ മൂന്നുവീതവും, ട്രാൻസ്‌ഫ്യുഷൻ മെഡിസിനിൽ ഒന്നും സീറ്റുകളാണ് അനുവദിച്ചത്.


 
                        

 
                 
                