KOYILANDY DIARY.COM

The Perfect News Portal

നിമിഷപ്രിയയുടെ മോചനം: വധശിക്ഷ ഒഴിവാക്കാൻ കൂടുതലൊന്നും ചെയ്യാനില്ല, കൈയൊഴിഞ്ഞ് കേന്ദ്രസർക്കാർ

യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിൽ കൈയൊഴിഞ്ഞ് കേന്ദ്രസർക്കാർ. വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്നും പരിമിതിയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ദയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ട്. അതേസമയം, വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്നും നല്ലത് സംഭവിക്കട്ടെയെന്നും സുപ്രീംകോടതി പറഞ്ഞു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വെളളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശം നൽകി.

അതേസമയം നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ യെമനിലെ പ്രമുഖ മത പണ്ഡിതൻ ഹബീബ് ഉമർ ബിൻ വഴി നോർത്ത് യെമൻ ഭരണാധികാരികളുമായി കാന്തപുരം സംസാരിച്ചു. കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബവുമായും കാന്തപുരം ബന്ധപ്പെട്ടിട്ടുണ്ട്. ദയാ ദനം നൽകി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അനുകൂല നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിമിഷ പ്രിയയുടെ കുടുംബം.

Share news