KOYILANDY DIARY.COM

The Perfect News Portal

നീലേശ്വരം വെടിക്കെട്ടപകടം; വീടുകൾ സന്ദർശിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. രാവിലെ 10 മണിക്ക് എത്തിയ ഗോവിന്ദൻ മാസ്റ്റർ കൊല്ലമ്പാറ – മഞ്ഞളംകാട്ടെ ബിജുവിന്റെ വീട്ടിലെത്തി. പിന്നിട് കിനാനൂർ റോഡിലെ സന്ദീപിന്റെയും കിനാനൂരിലെ രതീഷിന്റെയും വീടുകൾ സന്ദർശിച്ചു.

പിന്നീട് മംഗ ഗ്ലരരു ഏജെ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കിനാനൂരിലെ രജിത്തിന്റെ വീടും സന്ദർശിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി.കെ. രാജൻ, പാറക്കോൽ രാജൻ, കെ. ലക്ഷ്മണൻ, ലോക്കൽ സെക്രട്ടറിമാരായ കെ. കുമാരൻ, ടി. സുരേശൻ, കെ. പി മധുസൂദനൻ, പി.കെ. വിജയൻ, പി. ചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായി.

Share news