എൻ.എച്ച്.എം.എംപ്ലോയീസ് യൂണിയൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: എൻ.എച്ച്.എം.എംപ്ലോയീസ് യൂണിയൻ (സിഐടിയു) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സി.ഐ.ടിയു മുൻ സംസ്ഥാന പ്രസിഡണ്ടായിരുന്ന ആനത്തലവട്ടം ആനന്ദൻ്റെ ചരമ ദിനത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കൊയിലാണ്ടി ടൗൺഹാളിൽ ശനിയാഴ്ച 10 മണി മുതൽ 12:30 വരെയാണ് ക്യാമ്പ്. സി.ഐ.ടി.യു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ടി. ദാസൻ ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിൽ ജീവിതശൈലീ രോഗ നിർണ്ണയം, വിവ പരിശോധന, അലോപ്പതി, ആയുർവേദം, ദന്തരോഗം, ഹോമിയോപ്പതി, യുനാനി വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഫിസിയോതെറാപ്പി, കാഴ്ച പരിശോധന, പോഷകാഹാരം സംബന്ധിച്ച ക്ലാസ്, സൗജന്യ മരുന്നു വിതരണം എന്നിവയും ഉണ്ടാകും.
