എൻജിഒ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: എൻജിഒ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. ജീവനക്കാരെ വർഷങ്ങളായി വഞ്ചിച്ചുകൊണ്ടുള്ള സമീപനമാണ് കേരള സർക്കാർ നടപ്പിലാക്കി വരുന്നത് എന്ന് അസോസിയേഷൻ സംസ്ഥാനകമ്മറ്റി അംഗം പി. ബിന്ദു അഭിപ്രായപ്പെട്ടു. ലഭിക്കേണ്ട ആനുകൂല്യങ്ങൾ പിടിച്ചു വെക്കുകയും കുറവ് ചെയ്യുകയുമാണ് സർക്കാർ ചെയ്ത് കൊണ്ടിരിക്കുന്നത്. എൻജി ഒ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ് സായ് വേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ഷാജി മനേഷ് എം, പങ്കജാക്ഷൻ എം, രജീഷ് ഇ.കെ.സന്തോഷ് കുമാർ ടി.വി. ഇർഷാദ് സി എന്നിവർ സംസാരിച്ചു.



