പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ കല്ലുവെട്ടുകുഴി ബാലകൃഷ്ണൻ്റെ മകൾ ആര്‍ദ്ര (24) ആണ് മരിച്ചത്. 2025 ഫിബ്രവരി രണ്ടിനായിരുന്നു ഇവരുടെ വിവാഹം.

ഇന്നലെ രാത്രിയോടെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം സംസ്ക്കരിക്കും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അമ്മ: ഷീന.

