KOYILANDY DIARY

The Perfect News Portal

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു

വടക്കാഞ്ചേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു. 78 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം. ചാത്തൻ കോട്ടിൽ അൻസാർ – ഷിഹാന തസ്നി ദമ്പതികളുടെ മകളാണ് മരണമടഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെയാണ് നൈഷാന ഇഷാൽ (78 ദിവസം) മരണമടഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചിരിക്കുകയാണ്.