KOYILANDY DIARY

The Perfect News Portal

വിമാനത്താവള പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

തിരുവനന്തപുരം: വിമാനത്താവള പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം.  പ്രതികൂല സാഹചര്യങ്ങളിൽ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ സംവിധാനമായ ബാക്ക്-അപ്പ് എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്റർ (എഒസിസി) സ്ഥാപിച്ചു. ആഭ്യന്തര ടെർമിനലിന് സമീപമുളള എഒസിസിക്കു പുറമെയാണ് എയർസൈഡിലെ ഫയർ റെസ്ക്യൂ കെട്ടിടത്തിനുള്ളിൽ പുതിയ ബാക്ക്-അപ്പ് എഒസിസി സജ്ജമാക്കിയത്.

എസ്ഐടിഎ സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എഒസിസിയാണ് എയർലൈനുകളുടെ സർവീസുമായി ബന്ധപ്പെട്ട നടപടികൾ വിവിധ വകുപ്പുകളും ഏജൻസികളുമായി ഏകോപിപ്പിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ ഇതു തടസ്സപ്പെട്ടാലും വിമാനത്താവളത്തിന്റെ പ്രവർത്തനം പുതിയ സംവിധാനം വഴി നടക്കും.