ന്യൂ മാഹി ഇരട്ടക്കൊല കേസ്: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

.
ന്യൂമാഹിയിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട കേസില്‍ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. 14 പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. തെളിവുകളുടെ അഭാവത്തിലാണ് കോടതി വെറുതെ വിട്ടത്. ബിജെപി ആർഎസ്എസ് പ്രവർത്തകരെ ന്യൂ മാഹിയിൽ ബൈക്ക് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.


തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി റൂബി കെ ജോസ് ആണ് പ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന് പറഞ്ഞ് പ്രതികളെ വെറുതെ വിട്ടത്. 16 പേരാണ് കേസിലെ പ്രതികൾ. രണ്ടു പ്രതികൾ സംഭവ ശേഷം മരണപ്പെട്ടിരുന്നു. സജീവ ബിജെപി പ്രവര്‍ത്തകരായ ഈസ്റ്റ് പള്ളൂർ പൂശാരികോവിലിനു സമീപം വിജിത്ത് (28) കുറുന്തോടത്ത് ഹൗസിൽ ഷിനോജ് (29) എന്നിവരാണ് കൊല്ലപ്പെട്ടത്. 2019 മെയ് 28ന് രാവിലെ 11ന് ആണ് ന്യൂ മാഹി പെരിങ്ങാടി റോഡിൽ കല്ലായിൽ വെച്ച് കൊലപാതകം നടന്നത്.

