KOYILANDY DIARY.COM

The Perfect News Portal

ബാലസംഘത്തിന് പുതിയ നേതൃത്വം: പ്രവിഷ പ്രമോദ് പ്രസിഡണ്ട്, സന്ദീപ് ഡി എസ് സെക്രട്ടറി

കോഴിക്കോട്‌: കുട്ടികളുടെ അവകാശപോരാട്ടങ്ങൾക്ക്‌ കരുത്ത്‌ പകരുന്ന ബാലസംഘത്തിന് പുതിയ നേതൃത്വം. പ്രവിഷ പ്രമോദിനെ പ്രസിഡണ്ടായും സന്ദീപ് ഡി എസിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. എം പ്രകാശൻ മാസ്റ്ററാണ് കൺവീനർ. വിഷ്ണു ജയനാണ് കോർഡിനേറ്റർ. കോഴിക്കോട്‌ കോവൂരിലെ കെ വി രാമകൃഷ്‌ണൻ നഗറിൽ (പി കൃഷ്‌ണപിള്ള സ്‌മാരക ഹാൾ) നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.

രണ്ടു ദിവസമായി നടന്ന സമ്മേളനത്തിൽ 341 പ്രതിനിധികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 417 പേർ പങ്കെടുത്തു. 10 സംസ്ഥാനങ്ങളിലെ സൗഹാർദ പ്രതിനിധികളുമുണ്ടായിരുന്നു. ബാലസംഘത്തിന്‌ സംസ്ഥാനത്ത് 210 ഏരിയകളിലായി 2279 വില്ലേജ്‌ കമ്മിറ്റികളും 31,258 യൂണിറ്റുകളുമുണ്ട്‌. 13,83,272 അംഗങ്ങളുണ്ട്‌.

 

Share news