നവകേരള സർവേ തുടരാം; സർവേ തടഞ്ഞ ഹൈക്കോടതി ഉത്തരവിന് സ്റ്റേ
.
നവകേരള സർവേയുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി. സർവേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. നേരത്തെ ഹൈക്കോടതി സർവേ നടപടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെങ്കിലും, ഇതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ ഉണ്ടായിരിക്കുന്നത്.

സർവേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതി, സർക്കാരിന് ജനങ്ങളുമായി സംവദിക്കാൻ അധികാരമുണ്ടെന്ന് വ്യക്തമാക്കി. ക്ഷേമ പദ്ധതികളെക്കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും വികസനം എങ്ങനെ മെച്ചപ്പെടുത്താം എന്ന് പരിശോധിക്കുന്നതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു.

കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, കോൺഗ്രസിന്റെ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം മുബാസ് ഓണക്കാലി എന്നിവരാണ് സർവേക്കെതിരെ കോടതിയെ സമീപിച്ചത്. ഇവർക്കേറ്റ കനത്ത തിരിച്ചടിയാണ് കോടതിയുടെ ഈ നിരീക്ഷണം




