KOYILANDY DIARY.COM

The Perfect News Portal

നെസ്റ്റ് കൊയിലാണ്ടി “ഉള്ളോളമറിയാം” ക്യാമ്പ് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: നെസ്റ്റ് കൊയിലാണ്ടിയുടെ നേതൃത്വത്തിൽ മെയ് 13, 14 തീയതികളിൽ “ഉള്ളോളം അറിയാം” എന്ന പേരിൽ ഒരു പ്രി-അഡോളസൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഈ ക്യാമ്പ്, കരുണയും സഹാനുഭൂതിയും ഉത്തരവാദിത്തബോധവും സാമൂഹിക പ്രതിബദ്ധതയും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
പുസ്തകങ്ങളിൽ ഒതുങ്ങാതെ, ജീവിതത്തിലെ പ്രതിസന്ധികൾ നേരിടാനുള്ള കരുത്ത് കുട്ടികൾക്ക് നേടിയെടുക്കാൻ പരിശീലിപ്പിക്കുന്ന വിധത്തിലാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. വിവിധ രസകരമായ പ്രവർത്തനങ്ങളും, സെഷനുകളും, വ്യത്യസ്തമായ അനുഭവങ്ങളും ക്യാമ്പിൽ ഉൾപ്പെടും.
ക്യാമ്പിനെക്കുറിച്ച് കൂടുതൽ അറിയാനും രജിസ്റ്റർ ചെയ്യാനും:
ഫോൺ: +917592006661
Share news