KOYILANDY DIARY.COM

The Perfect News Portal

നെസ്റ്റ് കൊയിലാണ്ടി പോസിറ്റീവ് പാരന്റിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: നെസ്റ്റ് കൊയിലാണ്ടി പോസിറ്റീവ് പാരൻ്റിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. മക്കളെ അറിയാം അവരോടൊപ്പം വളരാം പാരൻ്റിംഗ് വർക്ക്‌ഷോപ്പ് മെയ് 27നാണ് സംഘടിപ്പിക്കുന്നത്. വർത്തമാന കാലഘട്ടത്തിൽ നേരിടുന്ന ലഹരി ഉപയോഗത്തിൽ, കുട്ടികളെ ദുരുപയോഗം ചെയ്യപ്പെടുന്നതിൽ നിന്നും എങ്ങനെ മോചിതരാക്കാം. കുട്ടിയുടെ പഠനം, സ്വഭാവം, അമിതമായ ഫോൺ ഉപയോഗം, പെരുമാറ്റ രീതികൾ എന്നിവയിൽ ആശങ്കപ്പെടുന്ന രക്ഷിതാവാണോ നിങ്ങൾ. എങ്കിൽ ഇതാ നിങ്ങൾക്ക് വേണ്ടി Nest (NIARC) മെയ് 27 ന് സംഘടിപ്പിക്കുന്ന പോസിറ്റീവ് പാരന്റിങ് പ്രോഗ്രാമിൽ നിങ്ങളെപ്പോലുള്ള രക്ഷിതാക്കൾക്കും രക്ഷിതാവാകാൻ പോകുന്നവർക്കും താൽപര്യമുള്ളവർക്കും പങ്കാളികളാകാം.
ഏതൊരു രക്ഷിതാവിന്റെയും ആഗ്രഹമാണ് അവരുടെ മക്കളെ മികച്ച രീതിയിൽ വളർത്തിയെടുക്കണമെന്നത്. ഒരു രക്ഷകർത്താവ് എന്ന നിലയിൽ നമ്മുടെ കുട്ടികൾ ശരിയായി ചിന്തിക്കണമെന്നും നല്ല കാര്യങ്ങൾ ചെയ്യണമെന്നും നാം ആഗ്രഹിക്കുന്നു. നമ്മുടെ കുട്ടികൾക്ക് വേണ്ട കാര്യങ്ങൾ നൽകിക്കൊണ്ട് അവരെ നല്ല മനുഷ്യരാക്കി മാറ്റാൻ നാമെല്ലാം കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. കുട്ടികൾ തെറ്റുകൾ ഒന്നും ചെയ്യരുതെന്നും, എല്ലായ്പ്പോഴും അനുസരണ ഉള്ളവരായി വളരണം എന്നുമാണ് നമ്മുടെ ആഗ്രഹം. എന്നാൽ പല ഘട്ടങ്ങളിലും കാര്യങ്ങൾ അങ്ങനെയല്ലാതെ വരുന്ന സാഹചര്യം ഉണ്ടാകുന്നു.
ഇതിലൂടെ മികച്ച പാരന്റിങ് രീതി മനസ്സിലാക്കാനും അത് നിങ്ങളുടെ കുട്ടികൾക്ക് നൽകിക്കൊണ്ട് അവരെ മികച്ച ഭാവി തലമുറകളായി വാർത്തെടുക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ. ഇന്ന് തന്നെ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യൂ. രജിസ്ട്രേഷനായി 7593066066 എന്ന നമ്പറിൽ വിളിക്കാം.
Share news