KOYILANDY DIARY.COM

The Perfect News Portal

‘നവ മാർക്സിയൻ സമീപനങ്ങൾ’ പുസ്തക ചർച്ച സംഘടിപ്പിച്ചു

കൊയിലാണ്ടി: പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ മുചുകുന്ന് ഭാസ്ക്കരൻ രചിച്ച ”നവ മാർക്സിയൻ സമീപനങ്ങൾ” എന്ന പുസ്തകത്തെ കുറിച്ച് ചർച്ച നടത്തി. എ സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. പി കെ ഭരതൻ അധ്യക്ഷനായി.
.
.
വിനോദ് കക്കഞ്ചേരി പുസ്തകാവതരണം നടത്തി. പി. വിശ്വൻ, മധു കിഴക്കയിൽ, സുനന്ദ ഗംഗൻ, പി വി ഷൈമ, കരുണാകരൻ കലാമംഗലത്ത്, ജെ ആർ ജ്യോതി ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. മുചുകുന്ന് ഭാസ്ക്കരൻ പ്രതികരണം നടത്തി. ചേനോത്ത് ഭാസ്ക്കരൻ സ്വാഗതവും പി രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Share news