KOYILANDY DIARY.COM

The Perfect News Portal

നെഹ്റുവിൻറെ ഭരണ നടപടികളാണ് രാഷ്ട്രപുരോഗതിക്ക് അടിസ്ഥാനം: എൻ.സി.പി.

കൊയിലാണ്ടി: ദീർഘദർശിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻറെ ഭരണ പരിഷ്കാരങ്ങളും, നടപടികളുമാണ് രാഷ്ട്ര പുരോഗതിയുടെ അടിസ്ഥാന ശിലയെന്ന് എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. ബ്ലോക്ക് പ്രസിഡണ്ട് സി. രമേശൻ അദ്ധ്യക്ഷത വഹിച്ചു.
.
.
ജില്ലാ ജനറൽ സെക്രട്ടരി കെ.ടി.എം. കോയ സെമിനാർ ഉദ്ഘാടനം ചെയ്തു. പി.ചാത്തപ്പൻ,ഇ.എസ്.രാജൻ, ചേനോത്ത് ഭാസ്ക്കരൻ, അവിണേരി ശങ്കരൻ, ഒ.രാഘവൻ മാസ്റ്റർ, എം.എ. ഗംഗാധരൻ, കെ.കെ. നാരായണൻ എന്നിവർ സംസാരിച്ചു.
Share news