KOYILANDY DIARY.COM

The Perfect News Portal

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ഉടൻ തുടങ്ങും

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ഉടൻ തുടങ്ങും. നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരി യെമനിലെ സനയിൽ തുടരുകയാണ്. കഴിഞ്ഞമാസം 24 നാണ് മാതാവ് പ്രേമകുമാരി സനയിലെ ജയിലിൽ എത്തി നിമിഷപ്രിയയെ നേരിൽ കണ്ടത്. തുടർന്ന് പ്രാഥമിക ചർച്ചകളും നടന്നു.

വിശദമായ ചർച്ചകൾ ഉടൻ ആരംഭിക്കും. യമനിലെ എംബസി അധികൃതരും അഭിഭാഷകരും സേവ് നിമിഷപ്രിയ ഫോറം അംഗങ്ങളുമായാണ് ചർച്ച. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ യെമനിൽ അവധിയായതിനാലാണ് നീണ്ടുപോകാൻ കാരണം. ഗോത്ര തലവന്മാരുമായുള്ള ചർച്ചയാണ് ഏറ്റവും നിർണായകം.

 

കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് അനുവദിച്ചാൽ മടങ്ങിവരവ് സാധ്യമാകും. സേഫ് നിമിഷ പ്രിയ ഫോറം അംഗങ്ങളും വിദേശ മലയാളി സന്നദ്ധസംഘടനകളുമാണ് ചർച്ചക്ക് മുൻകൈയെടുക്കുന്നത്.

Advertisements
Share news