നീറ്റ് പരീക്ഷാ തട്ടിപ്പ്: അങ്ങേയറ്റത്തെ അഴിമതിയെന്ന് വി.കെ. സനോജ്

നീറ്റ് പരീക്ഷാ തട്ടിപ്പിൽ നടന്നത് അങ്ങേയറ്റം അഴിമതിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. നീറ്റ് പരീക്ഷാ തട്ടിപ്പിനെതിരെ ഡിവൈഎഫ്ഐ ഏജീസ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദാഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യ അപമാനിക്കപ്പെട്ടു. ഗൗരവമായി ഇക്കാര്യം അന്വേഷിക്കണം. അന്വേഷണം നടത്തി അവസാനിപ്പിക്കേണ്ട കേസല്ല ഇത്.

രാജ്യത്തെ മാധ്യമങ്ങൾ ഇത് വേണ്ട വിധം എടുത്തില്ല. കേരളത്തിലും സമാനമായ അവസ്ഥയാണ്. അന്വേഷണ ഏജൻസിയെ ഒഴിവാക്കി ഗൗരവമായ അന്വേഷണം തന്നെ നടത്തണം. പരീക്ഷ ചോർച്ച കേരളത്തെയാണ് സാരമായി ബാധിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് പോയത്. ഇതിനു കേന്ദ്രസർക്കാരാണ് ഉത്തരവാദികൾ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെക്കണം.


രണ്ട് ദിവസം മുന്നേ ചോദ്യ പേപ്പർ കിട്ടി എന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പരീക്ഷകളുടെ വിശാവാസ്യതയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഫെഡറൽ തത്വം ലംഘിക്കുന്ന കേന്ദ്ര സമീപനം കൂടി ചർച്ചയാക്കണം. ഇതിനെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

