നീറ്റ് പിജി പരീക്ഷ തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷയുടെ പുതിയ തീയതി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11ന് പരീക്ഷ നടക്കും. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷകൾ നടക്കുന്നതെന്ന് എൻടിഎ അറിയിച്ചു.

ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജൂൺ 23ലെ പരീക്ഷ റദ്ദാക്കിയിരുന്നു. പരീക്ഷയ്ക്ക് മണിക്കൂറുകൾക്ക് മുൻപ് ക്രമക്കേടുകൾ ഉണ്ടായിയെന്ന സംശയത്തെ തുടർന്ന് പരീക്ഷ മാറ്റിവെക്കുകയായിരുന്നു. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://natboard.edu.in വെബ്‌സൈറ്റിൽ ലഭിക്കും.

