KOYILANDY DIARY.COM

The Perfect News Portal

‘കളിവള്ളം തുഴയുന്ന നീലപ്പൊന്മാൻ’; നെഹ്റുട്രോഫി ഭാഗ്യചിഹ്നം പ്രകാശിപ്പിച്ചു

ആലപ്പുഴ: ആ​ഗസ്ത് 10ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ ഭാ​ഗ്യചിഹ്നം പ്രകാശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ജി രാജേശ്വരിയും എഡിഎം വിനോദ് രാജും ചേർന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി.

കളിവള്ളം തുഴയുന്ന നീലപൊന്മാനാണ് ഈ വർഷത്തെ നെഹ്റുട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം. പത്തനംതിട്ട റാന്നി സ്വദേശി കെ വി ബിജിമോളാണ് ഭാഗ്യചിഹ്നം തയ്യാറാക്കിയത്. ആദ്യമായാണ്‌ ഭാഗ്യചിഹ്ന മത്സര വിജയി ഒരു വനിതയാകുന്നത്.  

 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന 212 എന്‍ട്രികളില്‍ നിന്നാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്. മാവേലിക്കര രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് അധ്യാപകരായ വി ജെ റോബര്‍ട്ട്, വി ഡി ബിനോയ്, ആര്‍ട്ടിസ്റ്റ് വിമല്‍ റോയ് എന്നിവര്‍ അടങ്ങുന്ന പാനലാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്.

Advertisements
Share news