ചിങ്ങപുരം സ്കൂളിനു സമീപം ലോറി ഇടിച്ച് മരക്കൊമ്പ് വീണ് ഗതാഗതം തടസ്സപ്പെട്ടു
കൊയിലാണ്ടി: ലോറി ഇടിച്ച് മരക്കൊമ്പ് വീണ് ഗതാഗതം തടസ്സപ്പെട്ടു. രാത്രി 7 മണിയോടുകൂടി യാണ് നന്തി പള്ളിക്കര റൂട്ടിൽ ചിങ്ങപുരം സ്കൂളിനു സമീപമാണ് സംഭവം. ടോറസ് ലോറിയുടെ ക്യാബിൻ തട്ടിയാണ് മരക്കൊമ്പ് ലോറിക്ക് മുകളിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടത്.

അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി ചെയിൻസോ ഉപയോഗിച്ച് മരകൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഗ്രേഡ് എസ് ടി ഒ മജീദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിജു ടിപി, നിധി പ്രസാദ് ഇ എം, ശ്രീരാഗ് എംവി, ഷാജു, ഹോം ഗാർഡ് സുജിത്ത് എന്നിവർ പങ്കെടുത്തു.

