KOYILANDY DIARY.COM

The Perfect News Portal

എൻഡിഎ സ്ഥാനാർത്ഥി സി. ആർ. പ്രഫുൽ കൃഷ്ണൻ്റെ റോഡ് ഷോ

.
കൊയിലാണ്ടി: കൊയിലാണ്ടിയിൽ എൻ ഡി എ സ്ഥാനാർത്ഥി സി.ആർ. പ്രഫുൽ കൃഷ്ണന്റെ റോഡ് ഷോയും തെരഞ്ഞടുപ്പ് കൺവെൻഷനും നടന്നു. കേന്ദ്ര സഹായത്തോടെയുള്ള വികസനം മാത്രമാണ് കേരളത്തിൽ നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം  ചെയ്ത തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി രാജേഷ് പറഞ്ഞു. സംസ്ഥാന സമിതി അംഗം വായനാരി വിനോദ് അദ്ധ്യക്ഷത വഹിച്ചു.
.
.
കെ.കെ. വൈശാഖ്, സന്തോഷ് കാളിയത്ത്, ശ്രീഹരി എന്നിവർ സംസാരിച്ചു. റോഡ് ഷോയ്ക്ക് എ കെ. ബൈജു, ബി.സി ബിനീഷ്, അഡ്വ. വി. സത്യൻ, വി.കെ. ജയൻ, ടി.കെ. പത്മനാഭൻ, അതുൽ പെരുവട്ടൂർ, ജിതേഷ് കാപ്പാട്, നിഷ ഗിരീഷ്, ദീപ കുനിയിൽ, എ.പി രാമചന്ദ്രൻ, സിനുരാജ് പയ്യോളി എന്നിവർ നേതൃത്വം നൽകി.
Share news