എൻസിപി (S) കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 78-ാം സ്വാതന്ത്ര്യ ദിനമാചരിച്ചു

കൊയിലാണ്ടി: എൻസിപി (S) കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 78-ാം സ്വാതന്ത്ര്യ ദിനമാചരിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.കെ. നാരായണൻ പതാക ഉയർത്തി. സംസ്ഥാന സിക്രട്ടറി സി. സത്യചന്ദ്രൻ പ്രതിജ്ഞാവാചകം ചൊല്ലി. ബ്ലോക്ക് പ്രസിഡണ്ട് സി. രമേശൻ സ്വാതന്ത്ര്യസന്ദേശം നൽകി സംസാരിച്ചു. എം.എ. ഗംഗാധരൻ, പത്താലത്ത് ബാലൻ, സി.കെ. അശോകൻ, ദാമോദരൻ, ടി.എം. ശശിധരൻ, വത്സൻ മഠത്തിൽ, ദേവസ്വം കുനി നാരായണൻ എന്നിവർ സംസാരിച്ചു.
